"Martha does not belong in this account -- she isn't anything that I have gained or achieved; she is something that I have become and that has become "I""
- സ്വന്തം നേട്ടങ്ങളെ നോക്കിക്കാണുന്നതിന്നിടെ മ്യൂസിൽ ഡയറിയിൽ എഴുതിയതാണിത്...
മ്യൂസിൽ-മാർത്ത ബന്ധം നോക്കിക്കാണുന്ന എന്നിൽ കറുത്തവിഷാദം നിറയ്ക്കുന്ന എന്തോ ഉണ്ട്, അല്ല ആ ബന്ധമല്ല വിഷാദം നിറയ്ക്കുന്നത്. അത്തരമൊരു സാധ്യത സാക്ഷാൽക്കരിക്കാതെ ഇവിടെ നിന്ന്, ഈ മടുപ്പിക്കുന്ന ജീവിതത്തിൽനിന്ന് വിടപറഞ്ഞിറങ്ങണമല്ലോ എന്ന തിരിച്ചറിവാണ്. അഗതയെന്ന കഥാപാത്രം മാർത്തയാണെന്ന് നമുക്കറിയാം; ‘യൂനിയൻസ്’ലെ ഉള്ളടക്കം മാർത്തയുടെ മനസ്സിലേക്ക് സഞ്ചരിച്ചെഴുതിയതാണെന്ന് നമുക്കറിയാം. പിന്നെ ഉൾറിഷും, അഗതയുമായുള്ള MwQ-വിലെ പ്രണയനിമിഷങ്ങൾ – നിറഞ്ഞുതുളുമ്പുന്ന നിമിഷങ്ങൾ നമുക്കറിയാം. ഈ വരികളറിയാം:
“He will love no other woman after me, for this is no longer a love story; it is the very last love story there can be!” And she added: “We will be something like the Last Mohicans of love!”
ഒന്നു ചേരൽ, പരിപൂർണ്ണമായും അക്ഷരാർത്ഥത്തിൽ, ഇതാവും. ഡയറിയിലെ കുറിപ്പുകളിലൊന്നിൽ രണ്ടുപേരും നടക്കാനിറങ്ങിയപ്പോഴുണ്ടായ ഒരു സംഭവത്തെപ്പറ്റി മ്യൂസിൽ ഓർക്കുന്നുണ്ട്, ഇങ്ങനെ:
"You will leave me," [she said] "Then I'll have no one. I shall kill myself. I shall leave you." In a momentary state of weakness, Martha slipped far beneath herself to the level of a jealous or neglected woman with a fierce temper. In personal terms, of course, this has no significance for our relationship.”
പിന്നീട് ഈ കുറിപ്പ്, കണ്ടുകിട്ടുന്നത് മാർത്ത മരിച്ചതിനുശേഷം അവരുടെ കോട്ടിന്റെ ഉള്ളിൽ തുന്നിവെച്ചനിലയിലാണ്. മ്യൂസിലിന്റെ ഡയറിയുടെ ആമുഖത്തിൽ ഫിലിപ്പ് പെയിൻ പറയന്നത്,
Martha and Musil became, as far as outer circumstances would allow, physically inseparable; though their relationship was not without tensions and jealousies, they were intellectually and spiritually one organism.
എന്നാണ്. ഇതാണ് ഇതിലെ കാതൽ. നമ്മളറിഞ്ഞ, അനുഭവിച്ച, സ്വപ്നം കാണുന്ന ഒന്നാവലല്ല. മറിച്ച് ഈപ്പറഞ്ഞ മൂന്ന് ഭാഗങ്ങൾ – ശാരീരികം, ബൗദ്ധികം, ആത്മീയം – എന്നതിൽ എല്ലാം ഒന്നാവുന്നതെങ്ങനെയന്നതാണ്. ഇതെഴുതുന്നതിന്നും കാരണം അതുതന്നെ.
ശരീരം, വാചകം, മുക്കിക്കൊല്ലൽ.
വാക്കുകളിലൂടെ - വാക്കുകളിലൂടെ മാത്രം – ചെന്നെത്താവുന്ന മനസ്സിന്റെ ഗുഹാമുഖങ്ങളുണ്ട്, തുരുത്തുകളുണ്ട്, കാടുകളുണ്ട്. അപ്പുറത്തിരിക്കുന്ന പങ്കാളിയുടെ മുഖത്തുനിന്ന് പുറപ്പെടുന്ന വാക്കുകളുടെ ചെതുമ്പലിൽത്തൂങ്ങി, അത് ഉൽഭവിക്കുന്ന മനസ്സിനെ കണ്ടെത്താനുള്ള, ഊളിയിട്ടുപോവുന്ന ശ്രമകരമായ ഞാണിന്മേൽക്കളി. അതിന് ഇരുപുറത്തും അതിരില്ലാത്ത മാനസീകപേശീബലം വേണം. വാക്കുകളിൽ ശ്വാസം മുട്ടി ഇല്ലാതാവുമ്പോൾ കൈവിടാത്ത സ്ഥൈര്യം വേണം. ഇത്തരമവസ്ഥകളിൽ ഇഴഞ്ഞിഴഞ്ഞ് ഇടയിലേക്ക് വലിഞ്ഞുകയറി മാനസികലയത്തിന്റെ സാധ്യതകളെ ഭ്രൂണഹത്യ നടത്തുന്ന ശരീരത്തിന്റെമേൽ മേൽക്കൈ വേണം. അതാണു വേണ്ടത്: ശരീരത്തിന്റെ ക്ഷണിക്കാതെയുള്ള പ്രവേശനം തടയൽ. ലളിതാമാണ് – ശരീരത്തിന്റെ ചേർച്ചയിൽനിന്ന് മനസ്സുകളുടെ ചേർച്ച മുകളിൽപ്പറഞ്ഞ വിധത്തിൽ ഉണ്ടാവുകയില്ല. നമുക്ക് നടിക്കാം, പക്ഷെ സൂക്ഷ്മദൃഷ്ടിയിൽത്തെളിയുന്ന അതിന്റെ ഉപരിപ്ലവത എന്റെയും നിന്റെയും ശവക്കല്ലറിയിൽ കൊടിനാട്ടും.
അത്തരമൊരു സാധ്യത അറിയുന്നത് തന്നെ....
ReplyDeleteനാല്പത്തേഴു പടികള്‍ ഇറങ്ങി പോവണം ആ കുളത്തിലെത്താന്‍.കണ്ണാടി പോലെ തിളങ്ങുന്ന നീല വെള്ളം.നിലാവത്ത് അതിനു തിളക്കമേറും.പ്രണയത്തിന്റെ നിറവും മണവും തണുപ്പുമെല്ലാം ആ കുളത്തിലെ വെള്ളമാണ്.സ്വര്‍ണ്ണ നിറത്തിലുള്ള ഒരാണ്‍ മീനും,വെള്ളിനിരതിലൊരു പെണ്മീനും ആ കുളമെന്ന അഭൌമ പ്രണയത്തില്‍ നീന്തിക്കളിച്ചു.ആ കുളവും തങ്ങള്‍ രണ്ടുപേരും മാത്രമാണ് ലോകമെന്നു അവര്‍ക്ക് കരുതാന്‍ കഴിഞ്ഞില്ല.സത്യത്തില്‍ അവര്‍ മീനുകലല്ലായിരുന്നെന്നു , പ്രണയപരവശതയില്‍ അങ്ങിനെ വിശ്വസിച്ചു പോയതാണെന്ന്.കുളത്തിന്റെ പടികളെ കുറിച്ചും,ആ പടികള്‍ക്കപ്പുറത്തെ ലോകത്തെ കുറിച്ചും അവര്‍ക്ക് വ്യത്യസ്ത സങ്കല്പങ്ങള്‍ ഉണ്ടായിരുന്നു.നമുക്ക് പോയി പടികലെണ്ണി വരാം...രണ്ടു പേരും ചെന്ന് കയറിയത് വേറെ വേറെ ദിശകളിലായിരുന്നു.ചെയ്യുന്നത് ബുദ്ധിമോശമാനെന്നത് അപ്പോള്‍ അവര്‍ അറിഞ്ഞില്ല.ഓരോരുത്തരും അവരവരുടെ മുന്നിലുള്ള പടികള്‍ കയറാന്‍ തുടങ്ങി.യാത്ര ദുഷ്കരമായിരുന്നു.വിരഹം അസഹനീയമായിരുന്നു.എന്നിട്ടുമെന്തിനോ രണ്ടുപേരും പരസ്പരം വെറുത്തു.വര്‍ണങ്ങള്‍ നഷ്ടപെട്ടു,ചിറകുകളൊടിഞ്ഞു ,അവര്‍ കുളത്തിന്റെ ഏറ്റവും മുകളിലെത്തെ പടവുകളിലെത്തി.പരസ്പരം കണ്ടുമുട്ടി.
ReplyDeleteഅവന്‍ ചോദിച്ചു:"പുറം ലോകം കാണാന്‍ പോവുകയാണോ?"
അവള്‍ പറഞ്ഞു:"നമ്മുടെ കുളത്തിനേക്കാള്‍ ഭംഗിയുള്ള ലോകം വേറെവിടെയുമുണ്ടാകില്ലാന്നു എനിക്ക് മനസ്സിലായി."
അവന്‍:"എങ്കില്‍ നമുക്ക് തിരിച്ചു ചാടാം? വരൂ എന്റെ കൈ കോര്‍ത്ത് പിടിക്കൂ ..നമുക്കാ പഴയ മീനുകളാവാം..നമുക്കൊരുമിച്ചു നമ്മുടെ കുളത്തിലേക്ക് ചാടാം."
"ചിറകുകളില്ലാതതുകൊണ്ട് നമുക്ക് നീന്താന്‍ കഴിയില്ല.വര്‍ണങ്ങള്‍ മങ്ങിപ്പോയത്തില്‍ മറ്റു മീനുകള്‍ നമ്മെ കളിയാക്കിയേക്കാം.."അവള്‍ ഭയന്ന് കൊണ്ട് പറഞ്ഞു,ഇല്ല എനിക്ക് ചാടാന്‍ ധൈര്യമില്ലാ.നമുക്ക് ചാടണ്ട."
അങ്ങിനെയിരിക്കെ രണ്ടുപേരും വെറും പ്രതിമകളായി മാറി.പ്രതിമകളെ നോക്കി ഒരു മാലാഖ പറഞ്ഞു "നിങ്ങള്‍ ചാടിയിരുന്നെങ്കില്‍ ചിറകുകള്‍ നിങ്ങള്ക്ക് താനേ മുളച്ചു വന്നേനെ,പഴയതിലും തിളക്കമേറിയ വര്‍ണ്ണങ്ങള്‍ കിട്ടിയേനെ,കുളത്തിലെ വെള്ളം എന്നത്തേതിലും മധുരമേറിയ പ്രനയാനുഭൂതിയായേനെ .അതിനു ധൈര്യം വേണം,പരസ്പ്പര വിശ്വാസം വേണം,എങ്കില്‍ നിങ്ങള്ക്ക് ഒന്നവാമായിരുന്നു."
പ്രതിമകള്‍ പറഞ്ഞു
"ആര്‍ക്കും കാണാന്‍ കഴിയുന്നില്ലെന്നെയുള്ളൂ ,ഞങ്ങളിപ്പോഴും ഒന്നാണ്."
@Jaya: You are Jaya M as seen in PLUS?
ReplyDeleteSwathu: This is not about love per se, as we have seen everywhere; this is about the possibility of some kind of union. cf: Isis and Osiris.