Wednesday, April 4, 2012
ചിതലരിച്ചുതുടങ്ങിയോ എന്ന് വ്യാകുലമാക്കിയ കാലുകൾ താഴേക്ക് വെക്കാൻ
ശ്രമിക്കുന്നതിനെക്കുറിച്ച് ഓർത്തിട്ടുണ്ട്. ഓർക്കാൻ
ശ്രമിക്കുന്നതിനെക്കുറിച്ചാലോചിച്ച് ചിതലരിച്ച് തുടങ്ങിയോ എന്ന് ചിന്തകൾ
വ്യാകുലമായിട്ടുണ്ട്. കട്ടിലിൽനിന്ന്
താഴേക്കിറക്കിവെക്കുന്നതിനെക്കൂറിച്ച്. ഇറക്കിവെച്ചിട്ട് പിന്നീടെന്തെന്ന്
കാലുകൾ പുറകിലോട്ട് ആഞ്ഞിട്ടുണ്ട്. വിരിയിടകളിലൂടെ വെളിച്ചം
കാലിൽപ്പതിക്കുമെന്ന്. കാലിനൊപ്പം കണ്ണിലും പതിക്കുമെന്ന് വെളിച്ചം
ഇരുട്ടായിട്ടുണ്ട്.കാലനങ്ങലിൽ വിരികൾ ഇത്തിരിക്കൂടുതൽ നീങ്ങാമെന്ന് വിങ്ങൽ
അരിച്ചിറങ്ങിയിട്ടുണ്ട്. കാലനക്കം ചിതൽ എന്നിങ്ങനെ മണൽപ്പുറ്റുകൾ
വളർന്നിട്ടുണ്ട്. നിലത്തുതൊട്ട കാലുകളിൽ എഴുന്നുനിന്നുപോവാമെന്ന് വ്യഥ
പരന്നിട്ടുണ്ട്. അനക്കത്തിന്റെ വടം വലി നടന്നിട്ടുണ്ട്.
അരിച്ചിറങ്ങുന്നവെളിച്ചം അതിൽത്തട്ടിച്ചിതറിയിട്ടുണ്ട്. വിഷണ്ണമായകാലുകൾ
പുതപ്പിന്നടിയിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അനക്കത്തിന്റെ സാധ്യതകൾ
മുറിയുടെമൂലകളിൽനിന്ന് മുരണ്ടിട്ടുണ്ട്. വിരികളെ ചേർത്തുനിർത്തുന്ന
കൊളുത്തുകളിൽ അനക്കം വിരൽപായിച്ചിട്ടുണ്ട്. അതിലൂടെ ആകാശം
പുതപ്പിന്നടിയിലേക്ക് നുഴഞ്ഞിട്ടുണ്ട്. ആകാശവും ചിതലുമെന്ന്
പുതപ്പിന്നടിയിൽ ചുളുങ്ങിയിട്ടുണ്ട്. കാലുകളനക്കുന്നതിനെക്കുറിച്ച്...
Subscribe to:
Post Comments (Atom)
മൂന്ന്നാല് വാട്ടി വായിചോം.
ReplyDeleteഇന്നും നാളക്ക് വന്ത് വായിക്കിറോം.
അപ്പുറം മനതെ ഇളകാത വയ്ക്കറതെ പറ്റി
എപ്പോ എഴുതപ്പോറോംന്ന് പാത്ത്ട്ടെ ഇരിക്കപ്പോറോം.
റൊമ്പ നന്ട്രി :)