Pages

Friday, August 3, 2012

വഴുതിവഴുതി...

"Like all symbols, fantasies are derived from specific experience; even the most elaborately monstrous ones go back to witnessed events. But the original perception—like any item that sticks in the mind—is promptly and spontaneously abstracted, and used symbolically to represent a whole kind of actual happening.
[...]
Suppose a person sees, for the first time in his life, a train arriving at a station. He probably carries away what we should call a "general impression" of noise and mass, steam, human confusion, mighty motion coming to heated, panting rest. Very possibly he has not noticed the wheels going round, but only the rods moving like a runner's knees. He does not instantly distinguish smoke from steam, nor hissing from squeaking, nor freight cars from windowed coaches, nor even boiler, cab, and coal car from each other. Yet the next time he watches a train pull in the process is familiar. His mind retains a fantasy which "means" the general concept, "a train arriving at a station." Everything that happens the second time is, to him, like or unlike the first time. The fantasy which we call his conception of a halting train gradually builds itself up out of many impressions; but its framework was abstracted from the very first instance, and made the later ones "familiar.""
സൂസന്നെ ലാംഗെർ എഴുതുന്നു. ഏതെങ്കിലുമൊരു അനുഭവത്തിൽനിന്ന് മനുഷ്യമനസ്സ് ഒരു കൽപന/Fantasy ഇഴപിരിച്ചെടുത്ത്, മനസ്സിൽ പതിപ്പിക്കുന്നതിനെപ്പറ്റി. ഇതിനവരെങ്ങനെ കൃത്യമായി ഈ ഉദാഹരണം തന്നെ കണ്ടെത്തിയെന്നാണ്. ഇതെന്നെക്കൊണ്ടുപോയത് ഒരിക്കലും ഇഴപിരിക്കാനായിട്ടില്ലാത്ത തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽ വൈകിയരാത്രിയിൽ മലബാറിന്റെ ആക്രാശം കാത്തുള്ള ഇരിപ്പാണ്. ആളൊഴിഞ്ഞ മരണവീടുപോലെ തോന്നിക്കുന്ന രണ്ടാം പ്ലാറ്റ്ഫോമിന്റെ അതിരുകൾ. എത്ര പരിചയിച്ചിട്ടും കൽപനയിലേക്കൊതുക്കാനാവാത്ത എന്തോ ഒന്ന്, എത്ര ചീകിയൊതുക്കിയാലും ഒരു ഇഴയെങ്കിലും എറിച്ചുനിൽക്കുന്ന തലമുടിപോലെ, എന്തോ ഒന്ന്. ഒന്നിലേക്കുമൊതുക്കാനാവാത്ത ഇത്തരം കാഴ്ചകൾ അവശേഷിപ്പിക്കുന്ന പിടിതരാത്ത ഒരുതരം ബിംബപൂർവ്വസന്ദേഹം. എത്രയെത്ര റെയിൽവേസ്റ്റേഷനുകളിൽ, അങ്ങുമിങ്ങും നീങ്ങാൻ കൂട്ടാക്കാതെ തൊണ്ടയിൽ കുരുങ്ങിയ മീന്മുള്ളിന്റെ വാശിയോടെ ഇതെനിക്കൊപ്പം. തിരികെ ചികഞ്ഞ് ചെല്ലുമ്പോൾ, ഇതുപോലെ ചിന്നിമിന്നി വഴുതിപ്പോകുന്ന ഒരുപാട് കൂട്ടിമുട്ടലുകളെക്കുറിച്ചുള്ള ദിശാസൂചികൾ മനസ്സിൽ അവിടവിടെ, ചിതറിത്തെറിച്ച്, ചിലതു ചുറ്റും പുല്ലുവളർന്ന്...



-------------------------------------------------------
ചിത്രത്തിന്ന് കടപ്പാട്: http://www.sarathlakshman.com [ഗൂഗിൾ വഴി.]

Friday, June 1, 2012

മാർത്ത മ്യൂസിൽ, ഒന്നുചേരൽ, അങ്ങനെയങ്ങനെ…

Clipboard02


"Martha does not belong in this account -- she isn't anything that I have gained or achieved; she is something that I have become and that has become "I""

- സ്വന്തം നേട്ടങ്ങളെ നോക്കിക്കാണുന്നതിന്നിടെ മ്യൂസിൽ ഡയറിയിൽ എഴുതിയതാണിത്...

മ്യൂസിൽ-മാർത്ത ബന്ധം നോക്കിക്കാണുന്ന എന്നിൽ കറുത്തവിഷാദം നിറയ്ക്കുന്ന എന്തോ ഉണ്ട്, അല്ല ആ ബന്ധമല്ല വിഷാദം നിറയ്ക്കുന്നത്. അത്തരമൊരു സാധ്യത സാക്ഷാൽക്കരിക്കാതെ ഇവിടെ നിന്ന്, ഈ മടുപ്പിക്കുന്ന ജീവിതത്തിൽനിന്ന് വിടപറഞ്ഞിറങ്ങണമല്ലോ എന്ന തിരിച്ചറിവാണ്. അഗതയെന്ന കഥാപാത്രം മാർത്തയാണെന്ന് നമുക്കറിയാം; ‘യൂനിയൻസ്’ലെ ഉള്ളടക്കം മാർത്തയുടെ മനസ്സിലേക്ക് സഞ്ചരിച്ചെഴുതിയതാണെന്ന് നമുക്കറിയാം. പിന്നെ ഉൾറിഷും, അഗതയുമായുള്ള MwQ-വിലെ പ്രണയനിമിഷങ്ങൾ – നിറഞ്ഞുതുളുമ്പുന്ന നിമിഷങ്ങൾ നമുക്കറിയാം. ഈ വരികളറിയാം:

“He will love no other woman after me, for this is no longer a love story; it is the very last love story there can be!” And she added: “We will be something like the Last Mohicans of love!”

ഒന്നു ചേരൽ, പരിപൂർണ്ണമായും അക്ഷരാർത്ഥത്തിൽ, ഇതാവും. ഡയറിയിലെ കുറിപ്പുകളിലൊന്നിൽ രണ്ടുപേരും നടക്കാനിറങ്ങിയപ്പോഴുണ്ടായ ഒരു സംഭവത്തെപ്പറ്റി മ്യൂസിൽ ഓർക്കുന്നുണ്ട്, ഇങ്ങനെ:

"You will leave me," [she said] "Then I'll have no one. I shall kill myself. I shall leave you." In a momentary state of weakness, Martha slipped far beneath herself to the level of a jealous or neglected woman with a fierce temper. In personal terms, of course, this has no significance for our relationship.”

പിന്നീട് ഈ കുറിപ്പ്, കണ്ടുകിട്ടുന്നത് മാർത്ത മരിച്ചതിനുശേഷം അവരുടെ കോട്ടിന്റെ ഉള്ളിൽ തുന്നിവെച്ചനിലയിലാണ്. മ്യൂസിലിന്റെ ഡയറിയുടെ ആമുഖത്തിൽ ഫിലിപ്പ് പെയിൻ പറയന്നത്,

Martha and Musil became, as far as outer circumstances would allow, physically inseparable; though their relationship was not without tensions and jealousies, they were intellectually and spiritually one organism.

എന്നാണ്. ഇതാണ് ഇതിലെ കാതൽ. നമ്മളറിഞ്ഞ, അനുഭവിച്ച, സ്വപ്നം കാണുന്ന ഒന്നാവലല്ല. മറിച്ച് ഈപ്പറഞ്ഞ മൂന്ന് ഭാഗങ്ങൾ – ശാരീരികം, ബൗദ്ധികം, ആത്മീയം – എന്നതിൽ എല്ലാം ഒന്നാവുന്നതെങ്ങനെയന്നതാണ്. ഇതെഴുതുന്നതിന്നും കാരണം അതുതന്നെ.

ശരീരം, വാചകം, മുക്കിക്കൊല്ലൽ.

വാക്കുകളിലൂടെ - വാക്കുകളിലൂടെ മാത്രം – ചെന്നെത്താവുന്ന മനസ്സിന്റെ ഗുഹാമുഖങ്ങളുണ്ട്, തുരുത്തുകളുണ്ട്, കാടുകളുണ്ട്. അപ്പുറത്തിരിക്കുന്ന പങ്കാളിയുടെ മുഖത്തുനിന്ന് പുറപ്പെടുന്ന വാക്കുകളുടെ ചെതുമ്പലിൽത്തൂങ്ങി, അത് ഉൽഭവിക്കുന്ന മനസ്സിനെ കണ്ടെത്താനുള്ള, ഊളിയിട്ടുപോവുന്ന ശ്രമകരമായ ഞാണിന്മേൽക്കളി. അതിന് ഇരുപുറത്തും അതിരില്ലാത്ത മാനസീകപേശീബലം വേണം. വാക്കുകളിൽ ശ്വാസം മുട്ടി ഇല്ലാതാവുമ്പോൾ കൈവിടാത്ത സ്ഥൈര്യം വേണം. ഇത്തരമവസ്ഥകളിൽ ഇഴഞ്ഞിഴഞ്ഞ് ഇടയിലേക്ക് വലിഞ്ഞുകയറി മാനസികലയത്തിന്റെ സാധ്യതകളെ ഭ്രൂണഹത്യ നടത്തുന്ന ശരീരത്തിന്റെമേൽ മേൽക്കൈ വേണം. അതാണു വേണ്ടത്: ശരീരത്തിന്റെ ക്ഷണിക്കാതെയുള്ള പ്രവേശനം തടയൽ. ലളിതാമാണ് – ശരീരത്തിന്റെ ചേർച്ചയിൽനിന്ന് മനസ്സുകളുടെ ചേർച്ച മുകളിൽപ്പറഞ്ഞ വിധത്തിൽ ഉണ്ടാവുകയില്ല. നമുക്ക് നടിക്കാം, പക്ഷെ സൂക്ഷ്മദൃഷ്ടിയിൽത്തെളിയുന്ന അതിന്റെ ഉപരിപ്ലവത എന്റെയും നിന്റെയും ശവക്കല്ലറിയിൽ കൊടിനാട്ടും.