Pages

Monday, August 22, 2011

thereof one must be silent.



എഴുതി നിർത്തിക്കഴിയുമ്പോഴേക്ക് ഓരോ വാക്കും ദംഷ്ട്രകളിറക്കി അത് സൂചിപ്പിക്കുന്ന വസ്തുക്കളിലേക്ക് നീലനിറം പകരുന്നത്, ആ നീലനിറം എഴുതിയ കടലാസിൽ പടർന്നു പരക്കുന്നത്. കണ്ണിനുമുന്നിൽ ഒരു പാടയായി അവശേഷിക്കുന്നത്. വാക്കുകൾക്കിടയിലെ ഒഴിഞ്ഞ ഇടങ്ങളെല്ലാം ചോദ്യചിഹ്നങ്ങളെക്കൊണ്ട് നിറക്കണമെന്ന് - പല വലുപ്പത്തിലും, രൂപത്തിലുമുള്ളവ - ചിലപ്പോഴെങ്കിലും വിചാരിച്ചുപോവുന്നത്. അല്ലെങ്കിൽ നേതി, നേതി എന്ന പദം കൊണ്ട്. വാചകങ്ങൾക്കൊടുവിലെ പൂർണ്ണവിരാമങ്ങളെല്ലാം സങ്കടഹർജികളാണെന്ന തിരിച്ചറിവ്. പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളും തന്നെനോക്കുന്ന മനുഷ്യനു നേരെ കൈകൂപ്പുകയാണെന്ന് പറയാനായുന്നു - പക്ഷെ. വസ്തുക്കളുടെ വാക്കുകളിൽനിന്നുള്ള മോചനം എന്റെ തന്നെ മോചനമാവാമെന്ന്.