Pages

Sunday, April 24, 2011

സാംസ്കാരികസമയസഞ്ചാരം



സാംസ്കാരികസമയസഞ്ചാരമെന്നതിന് ധിഷണയിലധിഷ്ഠിതമായ വാഹകങ്ങൾ എത്രത്തോളം വിജയം കാണുമെന്ന ശങ്കയാണ്, അല്ല, ശങ്കയല്ല, ചിന്തിച്ചുചിന്തിച്ചു നടന്നുചെന്നാൽ, ആ ചിന്തയുടെ പൊരികളെ പരിപൂർണ്ണമായി കെടുത്തുക ദുസ്സാധ്യമാണെന്നതാണ്. തീർച്ചയായും നമ്മളിവിടെ സംഗീതം ഭാഷയിൽനിന്നകന്നതെന്ന നിലയിൽ അതിനു സ്വതസിദ്ധമായി മറ്റതിനേക്കാൾ മൂർത്തഭാവമുണ്ടെന്ന് സങ്കൽപ്പിക്കുന്നുണ്ട്. കമിഴ്ത്തിവെച്ച ഉരുളിക്കുമുകളിൽ ഒന്നുമില്ലെന്ന മിന്നലൊളിയറിവിനുപിമ്പത്തെ കാലത്തെയാണ് നമ്മൾ ലക്ഷ്യം വെക്കുന്നത് - വീണ്ടും തെറ്റി - അല്ല ലക്ഷ്യം വെക്കുകയല്ല, ലക്ഷ്യമെന്നത് മുന്നറിവിനെ വെളിവാക്കുന്നുണ്ട്, അതു വഴി യുക്തിപരതയെയും. പറയാൻ വന്നത് - അല്ലെങ്കിൽ, ചെയ്യപ്പടേണ്ടത് - അതല്ല: എന്നെക്കെടുത്തുന്നതിനെക്കുറിച്ച വാർത്തകളാണ്.

Saturday, April 23, 2011

ഒന്നുമില്ല

എസ്തർ ലെസ്ലി ‘വാൾട്ടർ ബെഞ്ജമിൻ’ എന്ന പുസ്തകത്തിൽ ഡോറ ബെഞ്ജമിന് സമ്മാനമായി ക്ലീയുടെ ‘ഇന്റ്രൊഡ്യൂസിങ്ങ് ദി മിറാക്കിൾ’ നൽകിയെന്നു പറയുന്നു. തുടർന്ന്, ആ ചിത്രം തൂക്കിയിടാൻ സ്വന്തമായി ചുമരുകൾ വേണമെന്ന് ബെഞ്ജമിൻ ഒരുപാട് ആഗ്രഹിച്ചുവെന്നും. കാലത്തിന്റെ മറ്റൊരു ചെരിവിൽ, ബെഞ്ജമിനിലൂടെ, ചരിത്രത്തെക്കുറിച്ചുള്ള സിദ്ധാന്തവിചാരത്തിലെ ക്ലീയുടെ ചിത്രത്തിലൂടെ, എത്രപേർ ക്ലീയിലെത്തി എന്നാലോചിക്കുമ്പോഴാണ്...